കടുത്തുരുത്തി: ശക്തമായ മഴയില്‍ മരം മറിഞ്ഞ് റോഡിലേക്ക് വീണു. കടുത്തുരുത്തി വില്ലേജ് ഓഫീസിന്റെ മുറ്റത്തുനിന്ന അക്കേഷ്യയാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ കടുത്തുരുത്തി - പാലകര റോഡില്‍നിന്ന് തളിയില്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലേക്കു വീണത്.
റോഡിലൂടെ വാഹനങ്ങള്‍ ഒന്നും വരാതിരുന്നതിനാല്‍ വന്‍അപകടം ഒഴിവായി. കടുത്തുരുത്തി ഫയര്‍സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി. ഒരു മാസം മുമ്പും വില്ലേജ് ഓഫീസ് വളപ്പിലെ മരം മറിഞ്ഞ് വീണിരുന്നു.