പാലാ: യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍നിന്നു പുറത്താക്കി. കുറിച്ചിത്താനം നെല്ലിത്താനത്തുമല കണ്ണംചിറയില്‍ ആല്‍ബിനെ (23)യാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയില്‍നിന്ന് ആറു മാസക്കാലത്തേക്ക് നാടുകടത്തി ഉത്തരവായത്.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് മരങ്ങാട്ടുപിള്ളി, പാലാ എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തല്‍, ഭവനഭേദനം തുടങ്ങിയ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.