പാലാ: സംസ്ഥാന വനിതാ കമ്മീഷന് പാലാ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്ത്രീധനവിരുദ്ധ സംസ്ഥാനതല സെമിനാര്‍ ഇന്നു പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10നു തുടങ്ങുന്ന സെമിനാര്‍ സംസ്ഥാന വനിതാ കമ്മീഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തേൽ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വനിതാ കമ്മീഷന് അംഗങ്ങളായ വി.ആര്. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, വനിതാ കമ്മീഷന് ഡയറക്ടര്‍ ഷാജി സുഗുണന്, ലോ ഓഫീസര്‍ കെ. ചന്ദ്രശോഭ, എ.ആര്. അര്‍ച്ചന, നഗരസഭാ വൈസ് ചെയര്‍പേഴ്സൺ ലീന സണ്ണി പുരയിടം, സാവിയോ കാവുകാട്ട്, ബിന്ദു മനു വരിയ്ക്കാനിക്കല്‍, ലിസിക്കുട്ടി മാത്യു, ആര്. സന്ധ്യ, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.