പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ ഇന്നലെ രണ്ട് അപകടമുണ്ടായി. അപകടത്തിൽ ആർക്കും പരിക്കില്ല. പൊൻകുന്നത്ത് രോഗിയെ ഇറക്കിയതിനുശേഷം മടങ്ങുകയായിരുന്ന ആംബുലൻസ് വഞ്ചിമല കവലയ്ക്കു സമീപം മഴസമയത്താണ് റോഡിൽ തെന്നിമറിഞ്ഞത്. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
മറ്റൊരു അപകടത്തിൽ പൊൻകുന്നം ടൗണിന് സമീപം എസ്എൻഡിപി കവാടത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിൽ പിക്കപ്പ്വാൻ ഇടിച്ചു. നിരങ്ങിനീങ്ങിയ കാർ വൈദ്യുതിത്തൂണിലിടിച്ചാണ് നിന്നത്.