ഇ​എ​സ്എ കരട് വിജ്ഞാപനം
Saturday, September 28, 2024 5:28 AM IST
പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ്

പൂ​ഞ്ഞാ​ർ: ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ പ​രാ​തി ന​ൽ​കേ​ണ്ട അ​വ​സാ​ന ദി​വ​സ​ങ്ങ​ൾ ആ​യി​ട്ടും പ​രാ​തി ന​ൽ​കാ​ൻ പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി ത​യാ​റാ​കാ​ത്ത​തി​ൽ പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​തി​ഷേ​ധിച്ചു. വി​ഷ​യം സം​ബ​ന്ധി​ച്ചു പ​രാ​തി ന​ൽ​കു​ന്ന​തി​നും ഗ്രാ​മ​സ​ഭ ചേ​രു​വാ​നും എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി ത​യാ​റാ​യി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​മോ​ൻ ഐ​ക്ക​ര, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, എം.​സി. വ​ർ​ക്കി, ടോ​മി മാ​ട​പ്പ​ള്ളി, പൂ​ഞ്ഞാ​ർ മാ​ത്യു, സ​ജി കൊ​ട്ടാ​രം, സ​ണ്ണി ക​ല്ലാ​റ്റ്, ജോ​ളി​ച്ച​ൻ വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഇ​എ​സ്എ: മേ​ലു​കാ​വ് വി​ല്ലേ​ജി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്

മേ​ലു​കാ​വ്: വ​ന​ഭൂ​മി ഇ​ല്ലാ​ത്ത​തും ജ​ന​സാ​ന്ദ്ര​ത ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ന് 500 ന് ​മു​ക​ളി​ൽ വ​രു​ന്ന​തും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വി​ല്ലേ​ജു​ക​ൾ ഒ​ന്നും ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തു​മാ​യ മേ​ലു​കാ​വ് വി​ല്ലേ​ജി​നെ തെ​റ്റാ​യ ഏ​രി​യ​ൽ മാ​പ്പിം​ഗി​ലൂ​ടെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ജ്ഞാ​പ​ന​ത്തി​ൽനി​ന്ന് വി​ല്ലേ​ജി​നെ ഒ​ഴി​വാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഐ​ക​ക​ണ്ഠ്യേ​ന തീ​രു​മാ​ന​മെ​ടു​ത്തു. വി​ല്ലേ​ജി​നെ ഇ​എ​സ്എ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള​ള റി​പ്പോ​ർ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ഇ​ൻ ചാ​ർ​ജ് ഷൈ​നി ജോ​സ്, അ​നു​രാ​ഗ് പാ​ണ്ടി​കാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി.