സെ​ന്‍റ് ഡൊ​മി​നി​ക്സി​ന്‍റെ അ​റി​വു​ത്സ​വം ‘സ്പെ​ക്‌​ട്ര’ സ​മാ​പി​ച്ചു
Sunday, September 29, 2024 12:06 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ളി​ച്ചും തൊ​ട്ടും ക​ണ്ടും പ​ഠി​ക്കാ​ൻ അ​റി​വി​ന്‍റെ വി​സ്മ​യ​ലോ​കം തു​റ​ന്നി​ട്ട സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ന്‍റെ വ​ജ്ര​ജൂ​ബി​ലി വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം - സ്പെ​ക്‌​ട്ര ഇ​ന്ന​ലെ വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു.

സ​മാ​പ​ന ദി​വ​സ​ത്തെ ക​ലാ​സ​ന്ധ്യ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പി. ​ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ൻ വി​കാ​രി ജ​ന​റാ​ൾ ഫാ. ​മാ​ത്യു ഏ​റ​ത്തേ​ട​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൈ​ക്കി​ൾ തോ​മ​സ്, ഡോ. ​അ​നൂ​പ് ടോം ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ള​രി​പ്പ​യ​റ്റ്, യോ​ഗ, ക​രാ​ട്ടെ, നൃ​ത്തം എ​ന്നി​വ ക​ലാ​സ​ന്ധ്യ​യെ സ​മ്പ​ന്ന​മാ​ക്കി.

വ്യ​ത്യ​സ്ത പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും കൗ​തു​ക​വും അ​റി​വും പ​ക​രു​ന്ന​താ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. ചാ​ല​ഞ്ചു​ക​ളും പ​സി​ലു​ക​ളും ഡ്രാ​ക്കു​ള​യു​മൊ​ക്കെ കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ച്ച​പ്പോ​ൾ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജി​നെ​പ്പോ​ലു​ള്ള​വ​ർ നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്കം​ചെ​ന്ന പ​ത്ര​പ്ര​തി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്തു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ലും എ​ക്സി​ബി​ഷ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ജൈ​വ​വൈ​വി​ധ്യ​വും ത​ടി​ക​ളു​ടെ കാ​ത​ലി​ന്‍റെ ശേ​ഖ​ര​വും പ​രീ​ക്ഷ​ണ​ങ്ങ​ളും പ്രാ​യ​ഭേ​ദ​മെ​ന്യേ ഏ​വ​രെ​യും ആ​ക​ർ​ഷി​ച്ചു. ക​ള്ള​നോ​ട്ട് തി​രി​ച്ച​റി​യ​ലും ഷെ​യ​ർ കൈ​മാ​റ്റ​വും പ​ണ​മി​ട​പാ​ടു​ക​ളും ഒ​ട്ടേ​റെ പേ​ർ​ക്കു കൗ​തു​ക​മാ​യി. ജാ​പ്പ​നീ​സ് കൊ​ക്കോ​ഡെ​മാ​യും ബോ​ൺ​സാ​യി തൈ​ക​ളും ക​ണ്ടാ​സ്വ​ദി​ച്ച പ​ല​രും ആ ​വി​ദ്യ​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞാ​ണ് മ​ട​ങ്ങി​യ​ത്. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ വി​ക​സി​പ്പി​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള ത്രീ​ഡി​ഷോ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.


കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ റീ​ഡു​മി​യു​ടെ​യും ഭ​ക്ഷ്യ​വി​ഭാ​ഗ​ത്തി​ന്‍റെ​യും ഉ​ത്പ​ന്ന​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി. മൂ​ന്നു ദി​വ​സം​കൊ​ണ്ട് പ​തി​നാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും നൂ​റു​ക​ണ​ക്കി​ന് പൊ​തു​ജ​ന​ങ്ങ​ളും പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ലെ​ത്തി.

മാ​നേ​ജ​ർ ഫാ ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സ്, ബ​ർ​സാ​ർ ഫാ. ​മ​നോ​ജ് പാ​ല​ക്കു​ടി, ജൂ​ബി​ലി ക​ൺ​വീ​ന​ർ ബി​നോ പി. ​ജോ​സ്, എ​ക്സി​ബി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​തീ​ഷ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.