മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ല്‍ ഇ​ന്‍​സ്‌​പെ​യ​ര്‍ ഇ​ന്‍റേ​ണ്‍​ഷി​പ് സ​യ​ന്‍​സ് ക്യാ​മ്പ് സ​മാ​പി​ച്ചു
Sunday, September 29, 2024 12:06 AM IST
രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ന്‍റെ​യും കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചു ദി​വ​സ​ത്തെ റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ് സ​യ​ന്‍​സ് ക്യാ​മ്പ് സ​മാ​പി​ച്ചു.

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്തി​യ ക്യാ​മ്പി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 150 വി​ദ്യാ​ര്‍​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി മേ​ഖ​ല​യി​ലെ ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ പ്ര​ഗ​ത്ഭ​രാ​യ ശാ​സ്ത്ര​ജ്ഞ​ര്‍ ച​ര്‍​ച്ച​ക​ള്‍​ക്കും ക്ലാ​സു​ക​ള്‍​ക്കും നേ​തൃ​ത്വം ന​ല്‍​കി. സെ​മി​നാ​റു​ക​ള്‍​ക്കൊ​പ്പം പ്രാ​ക്‌​ടി​ക്ക​ല്‍ സൗ​ക​ര്യ​വും ക്യാ​മ്പി​ല്‍ ക്ര​മീ​ക​രി​ച്ചി​രു​ന്നു.

കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ. ബാ​ബു ജോ​സ​ഫ്, ഡോ. ​ആ​ര്‍. രാ​മ​രാ​ജ്, ഡോ. ​കെ. കു​മാ​ര​സ്വാ​മി, ഡോ. ​എം. ല​ക്ഷ്മ​ണ​ന്‍, ഡോ. ​കെ.​എ​ന്‍. രാ​ഘ​വ​ന്‍, ഡോ. ​ജി. അം​ബി​ക, ഡോ. ​സി.​ആ​ര്‍. ധ​ന്യ, ഡോ. ​സ്റ്റാ​നി തോ​മ​സ്, മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, ഡോ. ​വി.​പി. ദേ​വ​സ്യ, റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.


സ​മാ​പ​ന സ​മ്മേ​ള​നം എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മെ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ത​മ​ന്ന അ​രോ​റ, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യ് ജേ​ക്ക​ബ്, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​ന്‍.​കെ. സ​ജേ​ഷ്‌​കു​മാ​ര്‍, ജി​ബി ജോ​ണ്‍, മാ​ത്യു കി​ഷോ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.