മാ​ട​പ്പ​ള്ളി അ​ഗ്രോ സ​ര്‍വീ​സ് സെ​ന്‍റ​റി​ല്‍നി​ന്ന് കൃ​ഷി​പാ​ഠ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി വി​ദ്യാ​ര്‍ഥി​നി​ക​ള്‍
Wednesday, June 26, 2024 7:09 AM IST
മാ​ട​പ്പ​ള്ളി: മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ഗ്രോ സ​ര്‍വീ​സ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​നും കൃ​ഷി​പാ​ഠ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളാ​നും ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ഗേ​ള്‍സ് ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ത്തി.

സ്‌​കൂ​ള്‍ പ​രി​സ​ര​ത്തും വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി കൃ​ഷി ഏ​റ്റെ​ടു​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ക്കു​ന്ന​തി​നാ​ണ് വി​ദ്യാ​ര്‍ഥി​നി​ക​ള്‍ അ​ഗ്രോ സ​ര്‍വീ​സ് സെ​ന്‍റ​റി​ല്‍ എ​ത്തി​യ​ത്. മാ​ട​പ്പ​ള്ളി കൃ​ഷി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ അ​നീ​ന സൂ​സ​ന്‍ സ​ക്ക​റി​യ ക്ലാ​സ് ന​യി​ച്ചു.

മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു പ​ഠ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ത സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ലൈ​സാ​മ്മ ആ​ന്‍റ​ണി, ടി. ​ര​ഞ്ജി​ത്ത്, സ​ബി​ത ചെ​റി​യാ​ന്‍,


വി​നു ജോ​ബ്, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, വ​ര്‍ഗീ​സ് ആ​ന്‍റ​ണി, അ​ല​ക്‌​സാ​ണ്ട​ര്‍ പ്രാ​ക്കു​ഴി, ബീ​ന കു​ന്ന​ത്ത്, ടീ​നാ​മോ​ള്‍ റോ​ബി, സൈ​ന തോ​മ​സ്, ബി​ന്ദു ജോ​സ​ഫ്, ബി​ഡി​ഒ എ​റി​ക് ജെ. ​സ​ക്ക​റി​യാ​സ്, അ​ധ്യാ​പ​ക​രാ​യ ആ​ശാ ടോ​മി, ലീ​ന സെ​ബാ​സ്റ്റ്യ​ന്‍, ലാ​ല​മ്മ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.