അ​ണ്ണാ​ടി​വ​യ​ല്‍-​നൊ​ങ്ങ​ല്‍ റോ​ഡ് ശു​ചീ​ക​രി​ച്ചു
Tuesday, June 25, 2024 5:43 AM IST
പാ​മ്പാ​ടി: വെ​ള്ളൂ​ര്‍ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍നി​ന്ന് ആ​രം​ഭി​ക്കു​ന്ന അ​ണ്ണാ​ടി​വ​യ​ല്‍-​നൊ​ങ്ങ​ല്‍ റോ​ഡി​ല്‍ മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​നം ന​ട​ത്തി.

റോ​ഡി​ന് ഇ​രു​വ​ശ​വും പു​ല്ല് ക​യ​റി കാ​ടു​പി​ടി​ച്ചു കി​ട​ന്ന സ്ഥ​ല​മാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്. മ​ഴ​ക്കാ​ല​പൂ​ര്‍വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ അ​നാ​സ്ഥ​മൂ​ലം ഗ്രാ​മീ​ണ റോ​ഡു​ക​ളി​ല്‍ എ​ല്ലാം ത​ന്നെ വ​ശ​ങ്ങ​ളി​ല്‍ പു​ല്ലു​നി​റ​ഞ്ഞ വ​ന്‍കാ​ടു​ക​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കാ​ല്‍ന​ട യാ​ത്ര​ക്കാ​ര്‍ക്ക് ഇ​ഴ​ജ​ന്തു​ക്ക​ളെ പേ​ടി​ച്ചു സ​ഞ്ച​രി​ക്കു​വാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. വി​ദ്യാ​ര്‍ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍ക്കു റോ​ഡ​രി​കി​ലെ കാ​ട് സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കു ത​ട​സ​മാ​കു​ക​യാ​ണ്. അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.