ബാ​​ല​​വേ​​ല​​യ്‌​​ക്കെ​​തി​​രേ ബോ​​ധ​​വ​​ത്ക​​ര​​ണ കാ​​ന്പ​​യി​​ൻ
Monday, June 24, 2024 7:04 AM IST
ക​​ടു​​ത്തു​​രു​​ത്തി: സെ​​ന്‍റ് മൈ​​ക്കി​​ള്‍സ് സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ ബാ​​ല​​വേ​​ല​​യ്‌​​ക്കെ​​തി​​രേ ബോ​​ധ​​വ​​ത്ക​​ര​​ണ കാ​​മ്പ​​യി​​ന്‍ സം​​ഘ​​ടി​​പ്പി​​ച്ചു. ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ലെ വ്യാ​​പാ​​രി​​ക​​ളു​​ടെ​​യും ടാ​​ക്‌​​സി ഡ്രൈ​​വ​​ര്‍മാ​​രു​​ടെ​​യും ഇ​​ട​​യി​​ൽ ബോ​​ധ​​വ​​ത്ക​​ര​​ണ സ​​ന്ദേ​​ശ​​വു​​മാ​​യി വി​​ദ്യാ​​ര്‍ഥി​​ക​​ളെ​​ത്തി.

14 വ​​യ​​സു​​വ​​രെ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ളെ​​ക്കൊ​​ണ്ട് യാ​​തൊ​​രു ജോ​​ലി​​യും ചെ​​യ്യി​​ക്ക​​രു​​തെ​​ന്നും 14 വ​​യ​​സി​​ന് മു​​ക​​ളി​​ല്‍ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ളെ​​ക്കൊണ്ട് ക​​ഠി​​ന​​ജോ​​ലി​​ക​​ള്‍ ചെ​​യ്യി​​ക്ക​​രു​​തെ​​ന്നു​​മു​​ള്ള ബാ​​ല​​വേ​​ല നി​​യ​​മ​​ത്തെക്കു​​റി​​ച്ചും നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ത്തു​​ന്ന​​വ​​ര്‍ക്കെ​​തി​​രാ​​യ ശി​​ക്ഷ​​ക​​ളെ​​ക്കു​​റി​​ച്ചും ബാ​​ല​​വേ​​ല​​കൊ​​ണ്ട് സ​​മൂ​​ഹ​​ത്തി​​നും രാ​​ജ്യ​​ത്തി​​നു​​മു​​ണ്ടാ​​കു​​ന്ന ന​​ഷ്ട​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും ഭാ​​വി​​യി​​ല്‍ ഉ​​ണ്ടാ​​കു​​ന്ന ഭ​​വി​​ഷ്യ​​ത്തു​​ക​​ളെ​​ക്കു​​റി​​ച്ചും വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്തു​​ക​​യും നോ​​ട്ടീ​​സു​​ക​​ള്‍ കൈ​​മാ​​റു​​ക​​യും ചെ​​യ്തു.

സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലോ വീ​​ടു​​ക​​ളി​​ലോ ബാ​​ല​​വേ​​ല ചെ​​യ്യി​​ക്കു​​ന്ന​​താ​​യി ബോ​​ധ്യ​​പ്പെ​​ട്ടാ​​ല്‍ വി​​വ​​രം അ​​ടു​​ത്ത പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലോ ചൈ​​ല്‍ഡ് ലൈ​​ന്‍ പ്ര​​വ​​ര്‍ത്ത​​ക​​രെ​​യോ ജി​​ല്ലാ ശി​​ശു​​സം​​ര​​ക്ഷ​​ണ യൂ​​ണി​​റ്റി​​നെ​​യോ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നും കു​​ട്ടി​​ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.