കടുത്തുരുത്തിയിൽ ലോറി കയറി തകർന്ന സ്ലാബുകൾ മാറ്റിയിട്ടു
Monday, June 24, 2024 7:04 AM IST
ക​​ടു​​ത്തു​​രു​​ത്തി: ലോ​​റി ക​​യ​​റി​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ഓ​​ട​​യു​​ടെ ത​​ക​​ര്‍ന്ന സ്ലാ​​ബു​​ക​​ള്‍ പു​​നഃ​​സ്ഥാ​​പി​​ച്ചു. ഇ​​ന്ന​​ലെ​​യാ​​ണ് ത​​ക​​ര്‍ന്ന സ്ലാ​​ബു​​ക​​ള്‍ നീ​​ക്കി പു​​തി​​യ​​വ സ്ഥാ​​പി​​ച്ച​​ത്. റോ​​ഡ​​രി​​കി​​ല്‍ വാ ​​തു​​റ​​ന്ന് കി​​ട​​ക്കു​​ന്ന ഓ​​ട അ​​പ​​ക​​ട ഭീ​​ഷ​​ണി ഉ​​യ​​ര്‍ത്തു​​ന്ന​​താ​​യി ദീ​​പി​​ക ഇ​​ന്ന​​ലെ റി​​പ്പോ​​ര്‍ട്ട് ചെ​​യ്തി​​രു​​ന്നു. വാ​​ഹ​​ന​​ത്തി​​ര​​ക്കേ​​റി​​യ ഏ​​റ്റു​​മാ​​നൂ​​ര്‍ - വൈ​​ക്കം റോ​​ഡി​​ല്‍ ഇ​​ട​​ക്ക​​ര വ​​ള​​വി​​നു സ​​മീ​​പ​​ത്താ​​യിരുന്നു അ​​പ​​ക​​ട ഭീ​​ഷ​​ണി​​യാ​​യി ഓ​​ട​​.

ഓ​​ട​​യ്ക്കു സ്ലാ​​ബു​​ക​​ള്‍ നി​​ർ​​മി​​ക്കാ​​ൻ വ്യാ​​പാ​​രി​​ക​​ളാ​​ണ് പ​​ണം മു​​ട​​ക്കി​​യ​​ത്. സ​​മീ​​പ​​ത്തെ കൊ​​ടും​​വ​​ള​​വ് തി​​രി​​ഞ്ഞെ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ വീ​​ശി​​യെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ഓ​​ട​​യു​​ടെ മു​​ക​​ളി​​ലൂ​​ടെ ക​​യ​​റാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ ഈ ​​ഭാ​​ഗ​​ത്ത് അ​​പ​​ക​​ട ഭീ​​ഷ​​ണി നി​​ല​​നി​​ല്‍ക്കു​​ക​​യാ​​ണെ​​ന്നു വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു.