മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട്
Monday, June 24, 2024 7:04 AM IST
ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ഡ​യാ​ലി​സി​സ് മു​റി​യു​ടെ സ​മീ​പ​ത്തെ മേ​ൽ​ക്കൂ​ര​യി​ൽ ചോ​ർ​ച്ച. ചോ​ർ​ച്ച മൂ​ലം ഡ​യാ​ലി​സി​സ് മു​റി​യി​ൽ നി​ന്നും താ​ഴേ​ക്കി​റ​ങ്ങു​ന്ന ച​വി​ട്ടു പ​ടി​ക​ളി​ലും ര​ണ്ട് മൂ​ന്ന് വാ​ർ​ഡു​ക​ളു​ടെ ഇ​ട​യ്ക്കും മെ​ഡി​സി​ൻ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തും മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

കെ​ട്ടി​ക്കിട​ക്കു​ന്ന മ​ഴവെ​ള്ളം ജീ​വ​ന​ക്കാ​രി​ക​ൾ അ​ടി​ച്ചു​ക​ള​യു​ന്നു​ണ്ടെ​ങ്കി​ലും നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ കാ​ര​ണം വെ​ള്ളം പൂ​ർ​ണ​മാ​യും ക​ള​യാ​ൻ ക​ഴി​യു​ന്നി​ല്ല. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് രോ​ഗീപ​രി​ച​ര​ണ​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.