കെ​എ​സ്ആ​ര്‍​ടി​സി മി​നി ബ​സു​ക​ള്‍ ഹൈ​റേ​ഞ്ച് പാ​ത​കളി​ല്‍ സു​ര​ക്ഷി​ത​മാ​വി​ല്ല
Sunday, June 23, 2024 11:42 PM IST
കോ​​ട്ട​​യം: കെ​​എ​​സ്ആ​​ര്‍​ടി​​സി പു​​തു​​താ​​യി നി​​ര​​ത്തി​​ലി​​റ​​ക്കു​​ന്ന മി​​നി ബ​​സു​​ക​​ള്‍ ഹൈ​​റേ​​ഞ്ച് റൂ​​ട്ടു​​ക​​ളി​​ല്‍ പ്രാ​​യോ​​ഗി​​ക​​മാ​​കി​​ല്ലെ​​ന്ന് ജീ​​വ​​ന​​ക്കാ​​ര്‍. കു​​മ​​ളി, ക​​ട്ട​​പ്പ​​ന റൂ​​ട്ടു​​ക​​ളി​​ല്‍ നി​​റ​​യെ ആ​​ളു​​മാ​​യി മി​​നി ബ​​സു​​ക​​ള്‍ ക​​യ​​റ്റം ക​​യ​​റി​​ല്ലെ​​ന്നും യാ​​ത്ര സു​​ര​​ക്ഷി​​ത​​മാ​​കി​​ല്ലെ​​ന്നു​​മാ​​ണ് ആ​​ശ​​ങ്ക.

മി​​നി ബ​​സു​​ക​​ളി​​ല്‍ യാ​​ത്ര​​ക്കാ​​രെ നി​ർ​​ത്തി സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ക ദു​​ഷ്‌​​ക്ക​​ര​​മാ​​ണ്. 48 സീ​​റ്റ് വ​​ലി​​യ ബ​​സു​​ക​​ളി​​ല്‍ 15 പേ​​രെ നി​ർ​​ത്തി കൊ​​ണ്ടു​​പോ​​കാ​​ന്‍ അ​​നു​​മ​​തി​​യു​​ണ്ട്. കോ​​ട്ട​​യ​​ത്തു​​നി​​ന്നു സൂ​​പ്പ​​ര്‍ ഫാ​​സ്റ്റും ടൗ​​ണ്‍ ടു ​​ടൗ​​ണും മൂ​​ന്നു മ​​ണി​​ക്കൂ​​റി​​ലും ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ര്‍ മൂ​​ന്നു മ​​ണി​​ക്കൂ​​റി​​ലും ഓ​​ര്‍​ഡി​​ന​​റി നാ​​ലു മ​​ണി​​ക്കൂ​​റി​​ലും കു​​മ​​ളി​​യി​​ലും ക​​ട്ട​​പ്പ​​ന​​യി​​ലും ഓ​​ടി​​യെ​​ത്തേ​​ണ്ട​​താ​​ണ്. മി​​നി ബ​​സ് ഈ ​​സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍ ഓ​​ടി​​യെ​​ത്തി​​ല്ല. മാ​​ത്ര​​വു​​മ​​ല്ല കോ​​ടും​​വ​​ള​​വു​​ക​​ളും കു​​ത്തി​​റ​​ക്ക​​വു​​മു​​ള്ള ഹൈ​​റേ​​ഞ്ച് പാ​​ത​​യി​​ല്‍ ചെ​​റു​ ബ​​സു​​ക​​ളു​​ടെ സ​​ര്‍​വീ​​സ് അ​​പ​​ക​​ട​​ത്തി​​ന് കാ​​ര​​ണ​​മാ​​കും.

2002ല്‍ ​​കെ​​എ​​സ്ആ​​ര്‍​ടി​​സി 350 മി​​നി ബ​​സു​​ക​​ള്‍ വാ​​ങ്ങി​​യി​​രു​​ന്നു. തു​​ട​​ര്‍​ച്ച​​യാ​​യി കേ​​ടു​​പാ​​ടു​​ക​​ള്‍ വ​​ന്ന​​തോ​​ടെ ന​​ഷ്ടം പെ​​രു​​ത്തു. അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക്ക് വ​​ന്‍​തു​​ക മു​​ട​​ക്കേ​​ണ്ടി​​വ​​ന്ന​​തി​​നാ​​ല്‍ ബ​​സു​​ക​​ള്‍ ക​​ട്ട​​പ്പു​​റ​​ത്താ​​യി. പ​​ത്താം വ​​ര്‍​ഷം ബ​​സു​​ക​​ള്‍ പൂ​​ര്‍​ണ​​മാ​​യും പി​​ന്‍​വ​​ലി​​ക്കേ​​ണ്ടി​​വ​​ന്നു. അ​​ക്കാ​​ല​​ത്ത് 12 ല​​ക്ഷം രൂ​​പ​​യ്ക്ക് വാ​​ങ്ങി​​യ ബ​​സു​​ക​​ള്‍ അ​​ര ല​​ക്ഷം രൂ​​പ​​യ്ക്കാ​​ണ് തൂ​​ക്കി വി​​റ്റ​​ത്.

സ​​ര്‍​ക്കാ​​ര്‍ അ​​നു​​വ​​ദി​​ച്ച 95 കോ​​ടി​​യി​​ല്‍​നി​​ന്ന് വീ​​ണ്ടും 200 ചെ​​റി​​യ ബ​​സു​​ക​​ള്‍ വാ​​ങ്ങാ​​നാ​​ണ് നീ​​ക്കം. 32 സീ​​റ്റു​​ക​​ളു​​ള്ള ബ​​സു​​ക​​ളാ​​ണ് ഉ​​ട​​നെ​​ത്തു​​ന്ന​​ത്. ശ​​മ്പ​​ളം​​പോ​​ലും കൃ​​ത്യ​​മാ​​യി ന​​ല്‍​കാ​​ന്‍ ക​​ഴി​​യാ​​ത്ത കെ​​എ​​സ്ആ​​ര്‍​ടി​​സി​​ക്ക് ഇ​​നി​​യൊ​​രു തി​​രി​​ച്ച​​ടി​​കൂ​​ടി താ​​ങ്ങാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്ന​​താ​​ണ് ജീ​​വ​​ന​​ക്കാ​​രു​​ടെ ആ​​ശ​​ങ്ക. വ​​ലി​​യ ബ​​സു​​ക​​ളു​​ടെ അ​​ത്ര​​യും ത​​ന്നെ ഇ​​ന്ധ​​നം ചെ​​റി​​യ ബ​​സു​​ക​​ള്‍​ക്കും വേ​​ണം. നി​​ര​​പ്പാ​​യ പാ​​ത​​യി​​ലും ടൗ​​ണ്‍ സ​​ര്‍​വീ​​സി​​ലും മി​​നി ബ​​സു​​ക​​ള്‍ കു​​റെ​​യൊ​​ക്കെ നേ​​ട്ട​​മാ​​ണെ​​ങ്കി​​ലും ദീ​​ര്‍​ഘ സ​​ര്‍​വീ​​സു​​ക​​ള്‍ പ്രാ​​യോ​​ഗി​​ക​​മാ​​വി​​ല്ല.