ജോ​ൺ പോ​ൾ പാ​പ്പാ പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണം ഇ​ന്ന്
Sunday, June 23, 2024 4:43 AM IST
കോ​​ട്ട​​യം: കാ​​ത്ത​​ലി​​ക് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ൽ​​ക​​പ്പെ​​ടു​​ന്ന 18-ാമ​​ത് ജോ​​ൺ പോ​​ൾ പാ​​പ്പ പു​​ര​​സ്ക്കാ​​ര സ​​മ​​ർ​​പ്പ​​ണ​​വും അ​​നു​​സ്‌​​മ​​ര​​ണ സ​​മ്മേ​​ള​​ന​​വും ഇ​​ന്ന് മൂ​​ന്നി​​ന് ന​​ട​​ക്കും. മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ബ​​സേ​​ലി​​യേ​​സ് മാ​​ർ​​ത്തോ​​മ്മ മാ​​ത്യു​സ് തൃ​​തീ​​യ​​ൻ കാതോലി ക്കാബാവ ബാ​​വാ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

അ​​വാ​​ർ​​ഡ് ജോ​​താ​​ക്ക​​ളാ​​യ ഗോ​​വ ഗ​​വ​​ർ​​ണ​​ർ പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ പി​​ള്ള, ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, റ​​വ. ഡോ ​​ഹ​​ർ​​ഷ​​ജ​​ൻ പ​​ഴ​​യാ​​റ്റി​​ൽ, ഡോ. ​​ജോ​​ജോ വി. ​​ജോ​​സ​​ഫ്, സി​​സ്റ്റ​​ർ ആ​​ലീ​​സ് മ​​ണി​​യ​​ങ്ങാ​​ട്ട്, ഡോ. ​​ദീ​​പ​​ക് ഡേ​​വി​​ഡ്സ​​ൺ എ​​ന്നി​​വ​​ർ​​ക്ക്‌ പു​​ര​​സ്കാ​​രം കെെ​​മാ​​റും.

കാ​​ത്ത​​ലി​​ക് ഫെ​​ഡ​​റേ​​ഷ​​ൻ ഡ​​യ​​റ​​ക്ട‌​​ർ റ​​വ.​ ഡോ. ​മാ​​ണി പു​​തി​​യി​​ടം, എം​​എ​​ൽ​​എ​​മാ​​രാ​​യ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ‌​​ൻ, മോ​​ൻ​​സ് ജോ​​സ​​ഫ്, കാ​​ത്ത​​ലി​​ക് ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. പി.​​പി. ജോ​​സ​​ഫ്, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ, കോ​​ട്ട​​യം മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്‌​​സ​​ൺ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​ർ പ്ര​സം​ഗി​ക്കും.