മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ലേ​ക്ക്
Sunday, June 23, 2024 4:43 AM IST
പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ന് എം​എ​ല്‍​എ​ഫ​ണ്ടി​ല്‍​നി​ന്നു തു​ക അ​നു​വ​ദി​ച്ചു. താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്കും വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്കും കം​പ്യൂ​ട്ട​ര്‍, ലാ​പ്‌​ടോ​പ്, ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ന്‍, സ്‌​കാ​ന​ര്‍ തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ 25 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ത​ഹ​സി​ല്‍​ദാ​ര്‍ ര​ഞ്ജി​ത്ത് ജോ​ര്‍​ജി​ന് ഫണ്ട് അ​നു​വ​ദി​ച്ചു​കൊ​ണ്ട് ക​ത്ത് കൈ​മാ​റി.

ച​ട​ങ്ങി​ല്‍ കെ. ​സു​നി​ല്‍​കു​മാ​ര്‍ (ഭൂ​രേ​ഖ), ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ബി​ന്ദു തോ​മ​സ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ ബി. ​മ​ഞ്ജി​ത്ത്, ശ്യാ​മ​ള​കു​മാ​രി, സു​ഷ​മ​കു​മാ​രി, അ​നൂ​പ് പു​രു​ഷോ​ത്ത​മ​ന്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പൊ​തു​ജ​ന​ങ്ങ​ള്‍ താ​ലൂ​ക്ക് ഓ​ഫീ​സി​നെ​ക്കു​റി​ച്ചും അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രെ​ക്കു​റി​ച്ചും പറ​യു​ന്ന മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ന് ത​ന്നെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.