താമരശേരി: "കൊടുവള്ളി എംഎൽഎ പറയുന്നതും ചെയ്യുന്നതും എന്ത്' എന്ന വിഷയമുയർത്തി എൽഡിഎഫ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ് നടത്തി. കൊടുവള്ളി ജീപ്പ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി പി.ടി.എ. റഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മുനിസിപ്പൽ ചെയർമാൻ ഒ.പി.ഐ. കോയ അധ്യക്ഷത വഹിച്ചു.