ചക്കിട്ടപാറ: കനവിലെ പൂക്കാലം എന്ന ഓണപ്പാട്ട് ആൽബത്തിന്റെ സംവിധായകൻ സുരേഷ് കനവിനെ നന്മ കൂട്ടായ്മ ആദരിച്ചു. രവി കൊഴക്കോടൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ പെരുവണ്ണാമൂഴി, ജോസ് കൂരാച്ചുണ്ട്, ശ്രീധരൻ നൊച്ചാട്, ലത നാരായണൻ, പ്രകാശ് വാളൂർ, വി.കെ.സത്യൻ, മനോജ് മംഗലശേരി, ജോണി കക്കയം, സീമ കാരക്കട എന്നിവർ സംബന്ധിച്ചു.