രാമനാട്ടുകര: നാഷണൽ സൺസ് ഡേയിൽ ടീം ക്രിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി "റിഫ്ലക്ഷൻ എ മെത്തേഡ് ഓഫ് ലൈഫ് സ്കിൽ' സൗജന്യ ഏകദിന അഭിനയ ശില്പശാല സംഘടിപ്പിച്ചു.
ഫാറൂഖ് ട്രൈയിനിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. സിനിമാ-സീരിയൽ അഭിനേത്രി ഡോ. പി. നിധിന്യ ക്ലാസെടുത്തു. ചടങ്ങിൽ റാഫി പരുത്തിപ്പാറ, ജിമേഷ് കൃഷ്ണൻ, പി. ഷിബോദ്, പി. ജാഫർ അലി, മുഹമ്മദ് ഷഹൻഷാ, പി. കുഞ്ഞിമോയ്, ജാസീർ പുത്തലത്ത് തുടങ്ങിയവർ പ്രസംഗിച്ചു. എഴുപതോളം വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു.