കൂരാച്ചുണ്ട്: സർക്കാരിനും പാർട്ടിക്കുമെതിരേ പാർട്ടി ശത്രുക്കൾ പോലും പറയാത്ത കാര്യങ്ങൾ നിരന്തരം പ്രസ്താവിച്ചുകൊണ്ടിരിക്കുന്ന പി.വി. അൻവറിന്റെ നിലപാടിനെതിരേ കൂരാച്ചുണ്ടിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
ഏരിയ കമ്മിറ്റി അംഗം വി.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ജി. അരുൺ അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ്, ജോസ് ചെരിയൻ എന്നിവർ പ്രസംഗിച്ചു.