"ഐ​സി​എ​സ്ഇ​ടി 2024' അ​ന്താ​രാ​ഷ്ട്ര കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു
Sunday, September 29, 2024 5:11 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സ​ര്‍​ക്കാ​ര്‍ ‍പി​ന്തു​ണ​യോ​ടെ ടെ​ക്നോ​പാ​ര്‍​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​സി​ടി അ​ക്കാ​ദ​മി ഓ​ഫ് കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "ഐ​സി​എ​സ്ഇ​ടി 2024' അ​ന്താ​രാ​ഷ്ട്ര കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു. കാ​ലി​ക്ക​ട്ട് ട​വ​റി​ല്‍ ന​ട​ന്ന കോ​ണ്‍​ക്ലേ​വ് ജി​ല്ലാ ക​ള​ക്ട​ര്‍ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കി​ല്‍​സ്, എ​ന്‍‍​ജി​നി​യ​റിം​ഗ്, ടെ​ക്‌​നോ​ള​ജി എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച കോ​ണ്‍​ക്ലേ​വി​ന്‍റെ പ്ര​ധാ​ന വി​ഷ​യം "ദി ​ക്വാ​ണ്ടം ലീ​പ്: എ​ഐ ആ​ന്‍റ് ബി​യോ​ന്‍​ഡ്' ആ​യി​രു​ന്നു. ശ​ര​ത് എം. ​നാ​യ​ർ (കോ​ഴി​ക്കോ​ട് സെ​ന്‍റ​ർ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ, ടാ​റ്റ എ​ൽ​ക്സി), ടി. ​അ​ഖി​ൽ​കൃ​ഷ്ണ (സെ​ക്ര​ട്ട​റി, സി​എ​എ​ഫ്ഐ​ടി),


ല​ഫ്റ്റ​ന​ന്‍റ് ല​ക്ഷ​യ് സിം​ഗ് (ഹെ​ഡ്, പ​ബ്ലി​ക് പോ​ളി​സി ആ​ൻ​ഡ് ഗ​വ​ൺ​മെ​ന്‍റ് അ​ഫ​യേ​ഴ്സ്, അ​ൺ​സ്റ്റോ​പ്പ്), ഐ​സി​ടി​എ​കെ സി​ഇ​ഒ മു​ര​ളീ​ധ​ര​ൻ മ​ന്നി​ങ്ക​ൽ, തോ​മ​സ്‌ ജോ​സ​ഫ് (ഐ​സി​ടി​എ​കെ കോ​ര്‍​പ​റേ​ഷ​ന്‍ ലീ​ഡ്) എ​ന്നി​വ​ര്‍ കോ​ണ്‍​ക്ലേ​വി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം നൂ​ത​ന പ​രി​ഹാ​ര​ങ്ങ​ള്‍​ക്ക് എ​ഐ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ "ജ​ന​റേ​റ്റീ​വ് എ​ഐ വി​ത്ത് കോ​പൈ​ല​റ്റ് ഇ​ന്‍ ബിം​ഗ്' എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി വ​ര്‍​ക്ക്ഷോ​പ്പ് ന​ട​ന്നു.