നെന്മേനി സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുനാളിന് ഇന്നു തുടക്കം
1492156
Friday, January 3, 2025 5:37 AM IST
നെന്മേനി: നെന്മേനി സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ ഇന്നു തുടങ്ങും.
വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് തിരുനാള്‍ കൊടിയേറ്റ് ഇടവക വികാരി ഫാ. പ്രിന്‍സ് പന്നിക്കോട്ട് നിര്‍വഹിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും സെമിത്തേരി സന്ദര്‍ശനവും പരേതര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും ഉണ്ടാകും.
നാളെ വൈകുന്നേരം 4.30ന് തിരുസ്വരൂപ പ്രതിഷ്ഠ, 5.30ന് ആഘോഷമായ കുര്‍ബാന, തിരുനാള്‍ സന്ദേശം എന്നിവ പന്തല്ലൂര്‍ ഇടവക വികാരി ഫാ. സുദീപ് കിഴക്കരക്കാട്ട് നിര്‍വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം.
രാത്രി എട്ടിന് ശിങ്കാരിമേളം. ഞായറാഴ്ച രാവിലെ 9.30ന് ജപമാല, പത്തിന് ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം എന്നിവ കാനഡ മിസിസാഗോ രൂപത മെത്രാന് മാര്‍ ജോസ് കല്ലുവേലില്‍ നിര്‍വഹിക്കും. 11.30ന് പ്രദക്ഷിണം, സമാപന ആശിര്‍വാദം. 12.15ന് സ്നേഹവിരുന്ന്.