‘സഹകരണ പെന്‍ഷന്‍കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം’
1492146
Friday, January 3, 2025 5:04 AM IST
മലപ്പുറം: സഹകരണ പെന്‍ഷന്‍കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് കേരള കോഓപറേറ്റീവ് പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള എംഎല് എ ആവശ്യപ്പെട്ടു. സംസ്ഥാന കണ്‍വന്‍ഷനില്‍ സംഘടനയുടെ 2025 വര്‍ഷത്തെ ഡയറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. പി. മോയിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ പാക്കത്ത്, താമരത്ത് ഹംസു, ഉമ്മര്‍ പൂക്കോട്ടൂര്‍, അബ്ദുസലാം പേരയില്‍, പി.എ. ബക്കര്‍, വി. മുസ്തഫ, സി.ടി. മുഹമ്മദ്, വി. പി. അബൂബക്കര്‍, കുഞ്ഞി മുഹമ്മദ് ആമിയന്‍, സി.ടി. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.