മ​ഞ്ചേ​രി: ജി​ല്ല​യു​ടെ ആ​രോ​ഗ്യ രം​ഗ​ത്ത് സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദി​ന് മ​ഞ്ചേ​രി ചു​ള്ള​ക്കാ​ട് വാ​ക്കേ​ഴ്‌​സ് എ​ക്‌​സൈ​സ് യോ​ഗ ക്ല​ബ് ഉ​പ​ഹാ​രം ന​ല്‍​കി. ചു​ള്ള​ക്കാ​ട് സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ക്ല​ബ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ ക​ള​ക്ട​ര്‍​ക്ക് ഉ​പ​ഹാ​രം കൈ​മാ​റി. ക്ല​ബ് ഉ​ദ്ഘാ​ട​നം എം​എ​ല്‍​എ​യും ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​റും നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് എം.​പി. ഹം​സ കു​രി​ക്ക​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് മ​ഞ്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി പി.​പി. അ​ബ്ദു​ല്‍ റ​സാ​ഖ്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം. സു​ബൈ​ദ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. തു​ട​ര്‍​ന്ന് അം​ഗ​ങ്ങ​ളു​ടെ സം​ഗീ​താ​ലാ​പ​ന​വും അ​ര​ങ്ങേ​റി.