പൊ​ന്നാ​നി: മു​ന്‍ കൗ​ണ്‍​സി​ല​റെ​യും കു​ടും​ബ​ത്തെ​യും വീ​ട്ടി​ല്‍ ക​യ​റി അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പ്ര​തി​ക​ളെ പൊ​ന്നാ​നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ ക​ള​രി​പ​റ​മ്പി​ല്‍ ഹൃ​തി​ക് (23), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് മം​ഗ​ല​ത്ത് വി​ഷ്ണു (32) എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. തേ​വ​ര്‍ ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പു​തു​വ​ര്‍​ഷാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടി​നു സ​മീ​പ​ത്ത് രാ​ത്രി​യി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ബ​ഹ​ളം​വ​ച്ച​തി​നെ പ​രി​സ​ര​വാ​സി​ക​ള്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​തി​നി​ടെ സ​ഹോ​ദ​ര​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച മു​ന്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​യ ക​ള​രി​പ​റ​മ്പി​ല്‍ ശ്യാ​മ​ള​യെ​യും കു​ടും​ബ​ത്തെ​യും സം​ഘം ചേ​ര്‍​ന്ന് വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തി​രൂ​ര്‍ ഡി​വൈ​എ​സ്പി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ർ​ന്ന് പൊ​ന്നാ​നി സി​ഐ ജ​ലീ​ല്‍ ക​റു​ത്തേ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന വി​വ​രം പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ പൊ​ന്നാ​നി ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.