ഫുട്പാത്തിലേക്ക് ഇറക്കിവച്ച് കച്ചടവം; പിഴ ഈടാക്കി
1478975
Thursday, November 14, 2024 5:32 AM IST
മഞ്ചേരി: ഫുട്പാത്തിലേക്ക് ഇറക്കിവച്ച് കച്ചവടം നടത്തിയ സ്ഥാപനത്തിന് നഗരസഭ പിഴ ഈടാക്കി. മുട്ടിപ്പാലം മനഃസ്നേഹ ആശുപത്രിക്ക് സമീപം പഴവര്‍ഗങ്ങള്‍ വില്‍പ്പന നടത്തുന്ന കെ.കെ. ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിനാണ് 5,000 രൂപ പിഴയിട്ടത്. ഫുട്പാത്തിലേക്ക് ഇറക്കിവച്ച പഴവര്‍ഗങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. നഗരസഭ ഒന്നാം ഗ്രേഡ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപേഷ് തലക്കാട്ട്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റില്‍ജു മോഹന്‍, സി. നസറുദ്ദീന്‍, ശുചീകരണ വിഭാഗം തൊഴിലാളികള്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.