ബൂത്തുകളില്‍ സേവനവുമായി ട്രോമാകെയര്‍ പ്രവര്‍ത്തകര്‍
1478969
Thursday, November 14, 2024 5:32 AM IST
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളില്‍ സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദേശപ്രകാരം ജില്ലാ ട്രോമാകെയറിന്റെ പ്രവര്‍ത്തകര്‍ സേവനം ചെയ്തു.
വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും സഹായത്തിനായി നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലാണ് ഇവര്‍ കര്‍മനിരതരായത്. ട്രോമാകെയറിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അഷ്റഫ് വണ്ടൂരിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ യൂനുസ് രാമന്‍കുത്ത്, മുജീബ് പാണ്ടിക്കാട്, ജൗഹര്‍ കാളികാവ് തുടങ്ങിയവരുടെ കീഴില്‍ ജില്ലാ ട്രോമാകെയറിന്റെ വിവിധ സ്റ്റേഷന് യൂണിറ്റുകളില്‍ നിന്നുള്ള 300 ല്‍ പരം വോളണ്ടിയര്‍മാര്‍ സജീവമായിരുന്നു. രാവിലെ പോളിംഗ് തുടങ്ങിയ സമയം മുതല്‍ പോളിംഗ് അവസാനിക്കുന്നത് വരെ ഇവരുടെ സേവനം ബൂത്തുകളില്‍ ഉണ്ടായിരുന്നു.