അദാലത്തില്‍ ഒത്തുതീര്‍പ്പായത് അയ്യായിരത്തിലേറെ കേസുകള്‍
1477968
Sunday, November 10, 2024 6:34 AM IST
മഞ്ചേരി: ദേശീയ നിയമസേവന ദിനത്തില്‍ ജില്ലാ നിയമ സേവന അഥോറിറ്റി സംഘടിച്ചിച്ച ദേശീയ ലോക് അദാലത്തില്‍ അയ്യായിരത്തില്പരം കേസുകള്‍ ഒത്തുതീര്‍പ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളില്‍ കെട്ടിക്കിടന്ന പിഴ ഒടുക്കി തീര്‍ക്കാവുന്ന കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, ബാങ്ക്, സിവില്‍ കേസുകള്‍, ഇലക്ട്രിസിറ്റി ഒപികള്‍, മറ്റ് വിവിധ കേസുകള്‍ ഉള്‍പ്പെടെ പത്തു കോടിയിലധികം രൂപയുടെ വ്യവഹാരങ്ങളാണ് തീര്‍പ്പാക്കിയത്.
ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.സനില്‍കുമാര്‍, ജില്ലാ നിയമ സേവന അഥോറിറ്റി സെക്രട്ടറിയും സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജുമായ എം.ഷാബിര്‍ ഇബ്രാഹിം എന്നിവര്‍ അദാലത്തിന് നേതൃത്വം നല്കി.
ജില്ലാ ജഡ്ജുമാരായ ടി.എച്ച്. രജിത, എം. തുഷാര്‍, എ.വി. ടെല്ലസ്, ശ്രീജിത്ത്, സുബിത ചിറക്കല്‍, സുരാജ്, കെ.പി. ജോയി, സബ് ജഡ്ജ് വിന്‍സി, മുന്‍സിഫുമാരായ അശ്വിനി നളിന്‍, സി.സാനു എന്നിവര്‍ പരാതികളില്‍ തീര്‍പ്പു കല്പിച്ചു.