കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ സെമിനാര്‍ ഇന്ന്
1477966
Sunday, November 10, 2024 6:30 AM IST
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ 61-ാമത് ആയുര്‍വേദ സെമിനാര്‍ (എഎസ്കെ അറ്റ് 61) ഇന്ന് കോട്ടയ്ക്കല്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടക്കും. ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ ശതാബ്ദി ആഘോഷവേളയുടെ ഭാഗമായാണ് ഇത്തവണ സെമിനാര്‍ കോട്ടയ്ക്കലില്‍ സംഘടിപ്പിക്കുന്നത്.
അവാസ്കുലാര്‍ നെക്രോസിസ് (രക്തചംക്രമണത്തിന്റെ അഭാവത്താല്‍ അസ്ഥികള്‍ക്കുണ്ടാകുന്ന ജീര്‍ണത) എന്ന വിഷയത്തെ അധികരിച്ചാണ് സെമിനാര്‍ നടക്കുക. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയരുടെ അധ്യക്ഷതയില്‍ കേന്ദ്ര ആയുഷ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. ഡോ. പ്രവീണ്‍ ബാലകൃഷ്ണന്റെ പുസ്തകത്തിന്റെ പ്രകാശനവും വേദിയില്‍ നടക്കും. ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികുമാര്‍ സ്വാഗതവും ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കെ. ലേഖ നന്ദിയും പറയും.