എ​ട​ക്ക​ര: പോ​ത്തു​ക​ല്ല് ആ​ന​ക്ക​ല്ലി​ല്‍ ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്നു​ള്ള പ്ര​ക​മ്പ​നം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സം​ഘം സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. ഭൂ​മി​ക്കി​ട​യി​ല്‍ നി​ന്ന് പ്ര​ക​മ്പ​ന​വും ശ​ബ്ദ​വും തു​ട​രു​ന്ന സ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​വ​സി​ക​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തെ ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഈ ​മാ​സം 15ന് ​മു​മ്പ് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സം​ഘം സ്ഥ​ല​ത്തെ​ത്തു​മെ​ന്നും അ​വ​രു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം പ്ര​ക​മ്പ​നം തു​ട​രു​ന്ന​തി​നാ​ല്‍ ഭീ​തി​യോ​ടെ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള രാ​ത്രി ക്യാ​മ്പ് തു​ട​രും. ഞെ​ട്ടി​ക്കു​ളം എ​യു​പി സ്കൂ​ളി​ലെ ക്യാ​മ്പി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്. ഭീ​തി മാ​റു​ന്ന​ത് വ​രെ രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ ക്യാ​മ്പി​ലേ​ക്ക് മാ​റാ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ത​ല ദു​ര​ന്ത നി​വാ​ര​ണ സ​മി​തി യോ​ഗം ചേ​ര്‍​ന്നാ​ണ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ആ​ന​ക്ക​ല്ല് പ​ട്ടി​ക​വ​ര്‍​ഗ ന​ഗ​റി​ലെ പ​ന്ത്ര​ണ്ട് കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ന​ക്ക​ല്ലി​ലെ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള എ​ട്ട് കു​ടും​ബ​ങ്ങ​ളും ക്യാ​മ്പി​ലേ​ക്ക് മാ​റി​യി​രു​ന്നു.

ചി​ല കു​ടും​ബ​ങ്ങ​ള്‍ ബ​ന്ധു​വീ​ടു​ക​ളി​ലും ക​ഴി​യു​ന്നു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ രാ​ത്രി വ​രെ ആ​ന​ക്ക​ല്ലി​ല്‍ ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്നു​ള്ള പ്ര​ക​മ്പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച മൂ​ന്ന് ത​വ​ണ പ്ര​ക​മ്പ​നം ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു മാ​സം മു​മ്പാ​ണ് മേ​ഖ​ല​യി​ല്‍ ആ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ല്‍ പ്ര​ക​മ്പ​ന​മു​ണ്ടാ​യ​ത്. പി​ന്നീ​ട് ക​ഴി​ഞ്ഞ മാ​സം 29 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി ഇ​രു​പ​തോ​ളം ത​വ​ണ പ്ര​ക​മ്പ​നം ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ച് ത​വ​ണ​യും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​രാ​ജ​ന്‍, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം.​എ. തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഓ​മ​ന നാ​ഗ​ലോ​ടി, മു​സ്ത​ഫ പാ​ക്ക​ട എ​ന്നി​വ​രാ​ണ് ക​ള​ക്ട​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്.