പെ​രി​ന്ത​ല്‍​മ​ണ്ണ: സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ പ​രി​യാ​പു​രം ചീ​ര​ട്ടാ​മ​ല റോ​ഡി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി യാ​ഥാ​ര്‍​ഥ്യ​മാ​യി. പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ.​കെ. മു​സ്ത​ഫ, ജി​ല്ലാ ജ​ഡ്ജ് സൂ​ര​ജ് എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. പ്ര​ദേ​ശ​ത്തെ അ​പ​ക​ട സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സം​ഘം വി​ല​യി​രു​ത്തി. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഇ​വി​ടെ സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി പ​ണി​ത​ത്. നാ​ളു​ക​ള്‍​ക്കു മു​മ്പ്

ഇ​ന്ധ​ന ലോ​റി മ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ചോ​ര്‍​ച്ച ഉ​ണ്ടാ​യ പു​തി​യ വ​ള​വി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി അ​നു​വ​ദി​ച്ച സ്ഥ​ല​ത്താ​ണ് 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ച​ത്. വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ സം​ഘ​ട​ന​ക​ളും മ​റ്റും ന​ല്‍​കി​യ​തി​ന്‍റെ ഫ​ല​മാ​യാ​ണ് അ​ധി​കൃ​ത​ര്‍ സം​ര​ക്ഷ​ണ പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. ജി​ല്ലാ ജ​ഡ്ജ് സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ന​ട​ത്തി​യ ഇ​ട​പെ​ട​ലും ഫ​ലം ക​ണ്ടു.അ​തേ​സ​മ​യം ഈ ​ഭാ​ഗ​ത്ത് ഡീ​സ​ല്‍ ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നും ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നു​മു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്.