"പെരിന്തല്‍മണ്ണ ഫ്ലാറ്റ് സമുച്ചയത്തിലെ ദുരിതം പരിഹരിക്കണം’
1478972
Thursday, November 14, 2024 5:32 AM IST
പെരിന്തല്‍മണ്ണ: നഗരസഭയുടെ നിയന്ത്രണത്തിലുള്ള പതിനാറാം വാര്‍ഡ് ഒലിങ്കര പ്രദേശത്തുള്ള മുന്നൂറില്‍ പരം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്കി.
കെട്ടിടത്തിലെ ശുചിമുറി പൈപ്പുകള്‍ പൊട്ടിയൊലിച്ചും മാലിന്യ ടാങ്കുകള്‍ നിറഞ്ഞ് കവിഞ്ഞും ദുരിത പൂര്‍ണമായ
അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഒട്ടനവധി പേര് മാലിന്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയും മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലുമാണ്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പച്ചീരി ഫാറൂഖിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പരിഹാരമുണ്ടായിട്ടില്ല.