നി​ല​മ്പൂ​ര്‍: വ​യ​നാ​ട് മ​ണ്ഡ​ലം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 265 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​റു​മ്പ​ല​ങ്ങോ​ട് വി​ല്ലേ​ജി​ലെ ചെ​ട്ടി​യാം​പാ​റ ഭാ​ഗ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ന്നാ​ണ് നി​ല​മ്പൂ​ര്‍ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സും ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലാ​യി പ്ലാ​സ്റ്റി​ക് ക​ന്നാ​സു​ക​ളി​ലും കു​ട​ങ്ങ​ളി​ലും സൂ​ക്ഷി​ച്ച വ്യാ​ജ​വാ​റ്റി​ന് പാ​ക​പ്പെ​ടു​ത്തി​യ 265 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്.

കേ​സി​ല്‍ പ്ര​തി​ക​ളാ​യി ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ പ​റ്റി സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. തൊ​ണ്ടി​മു​ത​ലു​ക​ള്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി നി​ല​മ്പൂ​ര്‍ റേ​ഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് കൈ​മാ​റി. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി നി​ല​മ്പൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ആ​ര്‍.​പി. സു​രേ​ഷ് ബാ​ബു, പി.​കെ. പ്ര​ശാ​ന്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ജി. ​അ​ഭി​ലാ​ഷ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​രാ​കേ​ഷ് ച​ന്ദ്ര​ന്‍, സ​ബി​ന്‍ ദാ​സ്, സി. ​ദി​നേ​ശ്, എം. ​ജം​ഷീ​ദ്, എം. ​രാ​കേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഡ്രൈ​വ​ര്‍ പി. ​പ്ര​ദീ​പ് കു​മാ​ര്‍, എം. ​മ​ഹ​മൂ​ദ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.