ജീവന്‍രക്ഷാ ശില്പശാല നടത്തി
1477965
Sunday, November 10, 2024 6:30 AM IST
പുലാമന്തോള്‍: പുലാമന്തോള്‍ ഗ്രാമപഞ്ചായത്തും ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി "ആരോഗ്യഭേരി’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രഥമ ശുശ്രൂഷ പരിശീലനംപുലാമന്തോള് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി ഹൈസ്കൂളില്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു.
കുഴഞ്ഞുവീഴല്‍, പക്ഷാഘാതം, ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍, പാമ്പു കടിയേല്‍ക്കല്‍, ജോലിക്കിടയില്‍ പൊള്ളലേല്‍ക്കല്‍, വെള്ളത്തില്‍ മുങ്ങിമരണാവസ്ഥ, കൃഷിസ്ഥലത്തു കടന്നല് കുത്തേല്ക്കല് സംഭവിച്ചാൽ പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട് ജീവന്രക്ഷാപാഠങ്ങളെക്കുറിച്ച് സ്കൂളിലെ എസ്പിസി, ജെആര്‍സി, എന്‍ജിസി എന്നീ യൂണിറ്റുകളിലെ
കുട്ടികള്‍ക്ക് മൗലാന ആശുപത്രിയിലെ അനസ്തേഷ്യോളജി വിഭാഗം മേധാവി ഡോ. പി.ശശിധരനാണ് ക്ലാസ് നയിച്ചത്.
ഡെമ്മികളുപയോഗിച്ചും ആധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെയായിരുന്നു പരിശീലനം. പ്രധാനാധ്യാപിക എന്‍.കെ. സുചിത, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് എം.ഇബ്രഹിംകുട്ടി, സ്റ്റാഫ് സെക്രട്ടറി ടി. നൗഷാദലി എന്നിവര്‍ പ്രസംഗിച്ചു.
ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരായ അനസ്, അനഘ, രിസാന, രജീഷ, ജെപിഎച്ച്എന്‍ സിന്ധു, ജെഎച്ച്ഐമാരായ ധന്യ, ജിജി എന്നിവര്‍ പങ്കെടുത്തു. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ വി.നാരായണന്, പി. പ്രമീള എന്നിവര്‍ നേതൃത്വം നല്കി.