ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് മാര്‍ച്ച് നടത്തി
1478647
Wednesday, November 13, 2024 4:52 AM IST
മലപ്പുറം: ജിഎസ്ടി കൗണ്‍സില്‍ നടപ്പാക്കിയ വാടകയുടെ 18 ശതമാനം ജിഎസ്ടി ഹോട്ടലുടമകള്‍ അടയ്ക്കണമെന്ന നിയമം പിന്‍വലിക്കുക, 18 ശതമാനം ജിഎസ്ടി ഒഴിവാക്കുക, ഹോട്ടലുകള്‍ക്കുള്ള ജിഎസ്ടി ഒരു ശതമാനം ആക്കുക, ഹോട്ടല്‍ റസ്റ്റോറന്റുകള്‍ക്ക് ഇന്‍പുട്ട് ആനുകൂല്യം നല്‍കുക, നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കുക, പാചക വാതക വില നിയന്ത്രിക്കുക, അനധികൃത വഴിയോര ഭക്ഷണ വില്പനശാലകള് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) ജില്ലാ കമ്മിറ്റി മലപ്പുറം ജിഎസ്ടി ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ധര്‍ണ ഉദ്ഘാടനം ചെയ്തു. കെഎച്ച്ആര്‍എ ജില്ലാ പ്രസിഡന്റ് സി.എച്ച്. സമദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി ചെയര്മാന് എം. മൊയ്തീന്‍കുട്ടിഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. അബ്ദുറഹ്മാന്, ജില്ലാ രക്ഷാധികാരി എ. ഷൗക്കത്തലിഹാജി, ബേക്കേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സീഗോ ബാവ, കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് നിവില്‍ ഇബ്രാഹിം, കെസിഎ ജില്ലാ പ്രസിഡന്റ് ഷാജി, കെഎച്ച്ആര്‍എ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സജീര്‍ അരീക്കോട്, ബിജു കൊക്ക്യൂറോ, സുരേഷ് പൊന്നാനി, അബ്ബാസ് പട്ടിക്കാട്, ബഷീര്‍ റോളക്സ്, മണി സംഗം, നൗഷാദ് കൊണ്ടോട്ടി, അമീര്‍ സബ്ക, മുജീബ് അല്‍ഫറൂജ്, രാജീവ് കുറ്റിപ്പുറം, നബീല്‍ കസാമിയ, സല്മാന് എടവണ്ണ, ജില്ലാ സെക്രട്ടറി കെ.ടി. രഘു, ഉബൈദ് വളാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.