വനനിയമ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം
1489531
Monday, December 23, 2024 6:56 AM IST
പേരൂര്‍ക്കട: വനനിയമ ഭേദഗതി ബില്ലിനെതിരേ കര്‍ഷക കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരൂര്‍ക്കട വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. വിജ്ഞാപനത്തിന്റെ കരടുരേഖ പ്രവർത്തകർ കത്തിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സുഭാഷ് കോട്ടമുകള്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷക കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ് മഞ്ജുഷ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സജു പിള്ള, കുടപ്പനക്കുന്ന് മണ്ഡലം വൈസ്പ്രസിഡന്റ് രാജാദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.