തി​രു​വ​ന​ന്ത​പു​രം: സൗ​ത്ത് സോ​ണ്‍ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ദ്രാ​സ് യൂ​ണി​വേ​ഴ്സി​റ്റി ചാ​ന്പ്യ​ൻ​മാ​ർ. മ​ദ്രാ​സി​നൊ​പ്പം പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി, എ​സ്ആ​ർ​എം ഐ​എ​സ്​ടി സ​ർ​വ​ക​ലാ​ശാ​ല, കാ​ലി​ക്ക​റ്റ് എ​ന്നീ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഓ​ൾ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ടൂ​ർ​ണ​മെ​ന്‍റി​ന് യോ​ഗ്യ​ത നേ​ടി.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ സം​ഘാ​ട​ന സ​മി​തി ചെ​യ​ർ​മാ​നും സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​വു​മാ​യ അ​ഡ്വ. ജി. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ച​ട​ങ്ങി​ൽ ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മു​ൻ ഇ​ന്ത്യ​ൻ വോ​ളി​ബാ​ൾ താ​രം ജെ​യ്സ​മ്മ മൂ​ത്തേ​ട​ൻ, സം​ഘാ​ട​ക സ​മി​തി സെ​ക്ര​ട്ട​റി പ്ര​ഫ. ഡോ. ​കെ.​ഐ. റ​സി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.