വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
1489291
Sunday, December 22, 2024 11:00 PM IST
കാട്ടാക്കട: വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേയാട് വിട്ടിയം തേരിവിള പുത്തൻവീട്ടിൽ പരേതനായ അനിൽകുമാർ-സുനിത ദമ്പതികളുടെ മകൾ അനാമിക (17) യെയാണു വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും സഹോദരനും പുറത്തുപോയ സമയത്താണ് വിദ്യാർ ഥിനി ആത്മഹത്യ ചെയ്തിരിക്കുന്നത്. അമ്മ രാവിലെ പേയാടുള്ള ഐസ്ക്രീം കമ്പനിയിൽ ജോലിക്കു പോയിരുന്നു.
സഹോദരൻ ആരോമൽ പുറത്തു കളിക്കാൻ പോയി തിരികെ വന്നപ്പോൾ കിടപ്പു മുറി അടച്ചിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയ തിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോൾ അനാമിക തൂങ്ങി നിൽക്കുന്നത് കണ്ടെത്തുകയാ യിരുന്നു. തുടർന്നു ബന്ധുക്കളെയും അമ്മയേയും വിവരം അറിയിച്ചു. തുടർന്നു പോലീസെത്തി പരിശോധന നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മറ്റു നടപടികൾക്കുശേഷം മൃതദേഹം സംസ്കരിച്ചു.
എന്താണ് ആത്മഹത്യയ്ക്കു കാരണമെന്നതു വ്യക്തമല്ല. ഫോൺ കോൾ ഉൾപ്പെടെ പരിശോധന നടത്തിയാലേ സംഭവത്തിന്റെ നിജസ്ഥിതി അറിയുകയുള്ളൂവെന്ന് വിളപ്പിൽശാല പോലീസ് പറഞ്ഞു. മലയിൻക്കീഴ് വിഎച്ച്എസ് സി സ്കൂളിലെ വിദ്യാർഥിനിയാണ് അനാമിക