വിസ്മയങ്ങളുടെ കലാവിരുന്ന് സംഘടിപ്പിച്ചു
1489160
Sunday, December 22, 2024 6:55 AM IST
വെള്ളറട: മാതാപുരം കാക്കണം ഹോളി ട്രിനിറ്റി പബ്ലിക് സ്കൂളിന്റെ 2024-25 അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷം നടന്നു. കേരള വാട്ടര്‍ അഥോറിറ്റി ഇഡി ജലനിധി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബിനു ഫ്രാന്‍സിസ് ഉദ് ഘാടനം ചെയ്തു.
സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ബര്‍സാര്‍ സിസ്റ്റർ ജെസി ബാസ്റ്റിന് അധ്യക്ഷത വഹിച്ചു. മന്ന ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. മരിയ ഉമ്മന്‍ മുഖ്യാതിഥിയായിരുന്നു. അമലോത്ഭവ മാതാ ദേവാലയ ഇടവക വികാരി ഫാ. സി.ടി. ക്രിസ്റ്റിന്, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മേബിള്‍ ഗോമസ്, വാര്‍ഡ് മെമ്പര്‍ വിമല, പിടിഎ പ്രസിഡന്റ് ജിജോ തങ്കച്ചന്, ഹെഡ് ബോയ് മാസ്റ്റര്‍ അദീപ് സന്തോഷ് എന്നിവർ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപാ തോമസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വിവിധ മത്സര ഇനങ്ങളില്‍ വിജയിച്ച വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. സ്കൂള്‍ ഹെഡ് ഗേള്‍ അനന്യ ആര്. ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെ.എസ്. മീര നന്ദിയും പറഞ്ഞു.