പേ​രൂ​ര്‍​ക്ക​ട:​ വീ​ടി​നു​ള്ളി​ല്‍ ഒ​റ്റ​യ്ക്കു ക​ഴി​ഞ്ഞു​വ​ന്ന വ​യോ​ധി​ക​നെ മ​രിച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. പൂ​ജ​പ്പു​ര കൊ​ങ്ക​ണം ഞാ​ലി​ക്കോ​ണം മൂ​ല​യി​ല്‍ വീ​ട്ടി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍ ആ​ശാ​രി​യു​ടെ മ​ക​ന്‍ ത​ങ്ക​പ്പ​ന്‍ ആ​ശാ​രി (67) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ട്ടി​ലി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ആ​ശാ​രി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് അ​നു​മാ​നം. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു.