ആഗോള വിശ്വകര്‍മ ഉച്ചകോടി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു
1489514
Monday, December 23, 2024 6:46 AM IST
തിരുവനന്തപുരം: വിശ്വകര്‍മ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ആഗോള വിശ്വകര്‍മ്മ ഉച്ചകോടി നടത്തി. കേന്ദ്ര മന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. ഐഖ്യവേദി ചെയര്മാന് ഡോ.ബി.രാധാകൃഷ്ണന് അധ്യക്ഷനായിരുന്നു.
വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വര്‍ ദണ്ഡിസ്വാമി സാധുകൃഷ്ണാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. വിശ്വകര്‍മ്മ മഹാസഭ ട്രഷറര്‍ കിളിരൂര്‍ രാമചന്ദ്രന്, അഖില ഭാരതീയ വിശ്വകര്‍മ്മ ഐക്യസംരക്ഷണ സമിതി ചെയര്മാന് ഡോ.തത്തന്‍കോട് കണ്ണന്,
വിശ്വകര്‍മ്മസഭ ജനറല്‍ സെക്രട്ടറി ബാബു, ഐക്യവേദി കണ്‍വീനര്‍ വിജയകുമാര്‍ മേല്വെട്ടൂര തുടങ്ങിയവര്‍ സംസാരിച്ചു.