കെഎസ്ആർടിസി ബസിൽ സ്ത്രീക്കും കുട്ടിക്കും നേരെ അതിക്രമം
1489519
Monday, December 23, 2024 6:46 AM IST
കാട്ടാക്കട: കെഎസ്ആർടിസി ബസിൽ യാത്രചെയുന്നതിനിടെ സ്ത്രീക്കും കുട്ടിക്കും നേരെ ക്രിമിനൽ കേസുകളിലെ പ്രതി അതിക്രമം നടത്തിയതായി പരാതി.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരുമണിയോടെ പന്തയിൽ നിന്നും കാട്ടാക്കട ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം.
ബസിലെ സീറ്റിൽ ഇരുന്ന കുട്ടിയെ പ്രതി എഴുന്നേൽക്കുകയും ഒപ്പം കുട്ടിക്കും അമ്മക്കും നേരെ പുകവലിച്ചു ഊതി വിടുകയും ചെയ്തു.
തുടർന്ന് ഇവർ ഭർത്താവിനെ വിളിച്ച് അറിയിച്ച ശേഷം കാട്ടാക്കട പോലീസിൽ പരാതി നൽകി. പരാതിയെ തുടർ പോലീസെത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി . എന്നാൽ പോലീസ് സ്റ്റേഷനിലെത്തിയ പ്രതി ബഹളം വച്ച് പരാക്രമം നടത്തുകയായിരുന്നു. സ്വന്തമായി തല ചുമരിലിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
പോലീസ് ഇടപെട്ട് പ്രതിയെ കീഴടക്കി മെഡിക്കൽ പരിശോധന ഉൾപ്പടെ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.