പൂ​വാ​ർ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി വി​ഹി​തം വ​ർ​ധിപ്പി​ച്ച​തു പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ 100 രൂ​പ​യാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി വി​ഹി​തം മൂ​ന്നി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച​ത് പു​ന: പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

40 വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​വി​ധ സ​ർ​ക്കാ​രു​ക​ൾ 100 രൂ​പ​യാ​ക്കി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി വി​ഹി​ത​മാ​ണ് ഒ​റ്റ​യ​ടി​ക്ക് 300 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യ​ത്. കൂ​ടാ​തെ വ​ള്ള​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് ഫീ​സ് വ​ർ​ദ്ധി​പ്പി​ച്ച​തും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും താ​ലൂ​ക്ക് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ഴി​ഞ്ഞം നി​ക്കോ​ളാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ണ്‍ പൊ​ള്ള​യി​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ഴി​ക്കോ​ട് അ​ബ്ദു​ൽ റ​സാ​ക്ക്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി അ​ടി​മ​ല​ത്തു​റ ഡി ​ക്രി​സ്തു​ദാ​സ്, അ​ഗ​സ്റ്റി​ൻ, പു​തി​യ​തു​റ പി ​ആ​ന്‍റ​ണി, ശ​ബ​രി​യാ​ർ, വി. ​സീ​റ്റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.