നെ​ടു​മ​ങ്ങാ​ട് : മു​ണ്ടേ​ല രാ​ജീ​വ്ഗാ​ന്ധി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി.

സം​ഘ​ത്തി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ചി​ല ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യ​താ​യി നി​ക്ഷേ​പ​ക​ർ സ​ഹ​ക​ര​ണ വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് സ​ഹ​ക​ര​ണ നി​യ​മം 65 പ്ര​കാ​രം സം​ഘ​ത്തി​ൽ സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് സ​ഹ​ക​ര​ണ നി​യ​മം 68 (1) പ്ര​കാ​രം ര​ണ്ടാം​ഘ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ വ​കു​പ്പ് ത​ല​ത്തി​ൽ ന​ട​ന്നു​വ​ര​വേ​യാ​ണ് കൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വാ​യ​ത്.

സം​ഘ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളെ സം​ബ​ന്ധി​ച്ച് നൂ​റു​ക​ണ​ക്കി​ന് പ​രാ​തി​ക​ളാ​ണ് സ​ഹ​ക​ര​ണ​വ​കു​പ്പി​നും പോ​ലീ​സി​നും ല​ഭി​ച്ച​ത്. നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യി​ൽ അ​രു​വി​ക്ക​ര പോ​ലീ​സ് 31 കേ​സു​ക​ളാ​ണ് ര​ജി​സ്ട്ര​ർ ചെ​യ്തി​ട്ടു​ള്ള​ത്. പ​രാ​തി​ക​ൾ പ്ര​കാ​രം നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള തു​ക അ​ഞ്ച് കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലാ​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം കൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. നി​ല​വി​ൽ എ​ഫ്ഐ​ആ​ർ. ഇ​ട്ട 31 കേ​സും ബാ​ക്കി​യു​ള്ള പ​രാ​തി​ക​ളും സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് അ​ന്വേ​ഷി​ക്കു​ക.

15 ദി​വ​സ​ത്തി​ന​കം ഇ​തു​സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ്. സം​ഘ​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യ​ട​ക്കം അ​ഞ്ച് ജീ​വ​ന​ക്കാ​ർ സ​സ്പെ​ൻ​ഷ​നി​ലാ​ണി​പ്പോ​ൾ.

ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട​തി​നെ തു​ട​ർ​ന്ന് സം​ഘം ഇ​പ്പോ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഇ​തേ​സ​മ​യം സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ ഒ​രു ജീ​വ​ന​ക്കാ​ര​ൻ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന​യു​ണ്ട് .