നിർധന കുടുംബത്തിന് വീട് നിർമിച്ച് നൽകി
1489528
Monday, December 23, 2024 6:55 AM IST
വെള്ളറട: സിഎസ്ഐ വെള്ളറട എഫ്എം സിഎസ്ഐ ചര്‍ച്ചിന്റെ നേതൃത്വത്തിൽ നിര്‍ധനനായ കുടുംബത്തിന് പുതിയ വീട് നിര്‍മിച്ചു നല്കി. വെള്ളറട ഡിസ്ട്രിക്ട് ചെയര്മാന് ഡി. ആര്. ധര്‍മ്മരാജന്റെ നേതൃത്വത്തില്‍ ആയിരുന്നു വീട് നിര്‍മാണം.വീട് തകര്‍ന്നു വീഴുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് അടിയന്തരമായി കുടുംബത്തിന് വീട് നിർമിച്ചു നൽകിയത്.
കഴിഞ്ഞ ദിവസം നടന്ന സഭ ആരാധനയിൽ പുതുയ വീടിന്റെ താക്കേൽ കുടുംബത്തിന് കൈമാറി. ചര്‍ച്ച് അക്കൗണ്ടന്റ് ജസ്റ്റിന് ജയകുമാര്‍, ചര്‍ച്ച് സെക്രട്ടറി ഫ്രാന്‍സിസ്, സഹ പുരോഹിതന് ഷിന്‍ഡോ സ്റ്റാന്‍ലി എന്നിവരുടെ സാന്നിധ്യത്തില്‍ ഡിസ്ട്രിക്ട് ചെയര്മാന് ഡി. ആര്. ധര്‍മ്മരാജ് കുടുംബത്തിന് വീടിന്റെ താക്കോല്‍ കൈമാറി.