മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂളിൽ വാർഷികവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു
1489522
Monday, December 23, 2024 6:55 AM IST
മാറനല്ലൂർ: മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിലെ പത്താമത് വാർഷികവും, ക്രിസ്മസ് ദിനാഘോഷവും കൊല്ലം മലങ്കര ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ദിയണീസിയോസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു. പിന്നണി ഗായകൻ രാഖേഷ് ബ്രമ്മാനന്ദൻ മുഖ്യ പ്രസംഗം നടത്തി . പ്രിൻസിപ്പൽ ഫാ.ചാക്കോ പുതുകുളം സിഎംഐ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഎ അധ്യക്ഷത വഹിച്ചു.
കാസാ- ചാരിറ്റി യുടെ ഭാഗമായി, സ്കൂൾ സ്റ്റഫായ സന്ധ്യ മോഹന് സഹായനിധി നൽകി. വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു പുത്തൻപുരക്കൽ സിഎംഐ, ലളിതാ കുമാരി, വി. വി. സുചിത്ര, പിടിഎ പ്രസിഡന്റ് പ്രേംജിത്ത്, തുടങ്ങിയവർ പങ്കെടുത്തു. വിവിധ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനദാനവും ,കുട്ടികളുടെ ചടുലമായ കലാപ്രകടനങ്ങളും വേദിയിൽ അരങ്ങേറി.