നെ​ടു​മ​ങ്ങാ​ട് : മ​ണ​ക്കോ​ട് കു​ഴി​ന്ത​റ കോ​ണം റോ​ഡി​ല്‍ കാ​ല്‍​ന​ട പോ​ലും അ​സാ​ധ്യ​മാ​യി. ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യ റോ​ഡ് ടാ​ര്‍ ചെ​യ്തി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യെ​ന്ന് നാ​ട്ടു​കാ​ർ. വാ​ളി​ക്കോ​ട് റോ​ഡി​നേ​യും ഹൗ​സിം​ഗ് ബോ​ര്‍​ഡ് റോ​ഡി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യാ​ണി​ത്.

മ​ണ​ക്കോ​ട് നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മേ റോ​ഡി​ന് ദൈ​ര്‍​ഘ്യ​മു​ള്ളു. ഇ​തി​ല്‍ 500-മീ​റ്റ​ര്‍ ദൂ​ര​മാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കാ​ല്‍​ന​ട​പോ​ലും അ​സാ​ധ്യ​മാ​യി തീ​ര്‍​ന്ന​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ നി​ത്യ​വും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. മാ​ത്ര​മ​ല്ല, മെ​റ്റ​ല്‍ മാ​ത്രം ശേ​ഷി​ക്കു​ന്ന റോ​ഡി​ല്‍ ക​ല്ലു​ക​ള്‍ ഇ​ള​കി തെ​റി​ക്കു​ന്ന​തും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു.

ഓ​ട്ടം വി​ളി​ച്ചാ​ല്‍ ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടേ​യ്ക്ക് വ​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.
കു​ഴി​ന്ത​റ​കോ​ണം അ​ങ്ക​ണ​വാ​ടി​യി​ലേ​യ്ക്ക് പോ​കു​ന്ന​തി​നു​ള്ള റോ​ഡും ഇ​താ​ണ്.

കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ളും ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. മ​ണ​ക്കോ​ട് നി​വാ​സി​ക​ള്‍​ക്ക് വാ​ളി​ക്കോ​ട് വ​ഴി നെ​ടു​മ​ങ്ങാ​ട് എ​ത്താ​നു​ള്ള ഏ​ക​പാ​ത​യാ​ണ് ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന​ത്.