ക്രിസ്മസിനെ വരവേറ്റ് കഴക്കൂട്ടത്ത് ക്രിസ്മസ് ഫിയസ്റ്റ
1489516
Monday, December 23, 2024 6:46 AM IST
കഴക്കൂട്ടം: സാന്താ വേഷധാരികളായ കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ അണിനിരന്ന സാന്താറാലി കഴക്കൂട്ടത്തിന് പുതുകാഴ്ചയായി. കഴക്കൂട്ടം സെന്റ് ജോസഫ് ദേവാലയങ്കണത്തിൽനിന്നും ആരംഭിച്ച സാന്താറാലി കഴക്കൂട്ടം ജംഗ്ഷൻ ചുറ്റി പ്രധാന വേദിയിൽ സമാപിച്ചപ്പോൾ അവിടെ കൂടിയ ക്രിസ്മസ് സംഗമം ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്തു.
സദ്ഗുരു അനിൽ അനന്ത ചൈതന്യ, ഇമാം അൽ ഹബീസ് അർഷദ് കഷീമി എന്നിവർ ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് ക്രിസ്മസ് കലാസന്ധ്യ നടന്നു. ഫാ ദീപക് ആന്റോ, ജോൺ വിനേഷ്യസ്, യേശുദാസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
ഫെഡറിക് പെരേര, ക്ലമെന്റ് ഫെർണാണ്ടസ്, ന്യൂട്ടൺ ഫ്രാങ്ക്ളിൻ, ബെനിറ്റസ്, ഗ്രേഷ്യസ് പെരേര, മാർഗരേറ്റ് റോക്കി, സരിത നവീൻ, ഫ്രാൻസിസ് ഫെർണാണ്ടസ്, ദീപക് ജോസ്, പെട്രോണില മോഹൻ, ജോൺ സക്കറിയ തുടങ്ങിയവർ പരിപാടി കൾക്കു നേതൃത്വം നൽകി.