വിഴിഞ്ഞം പ്രസ് ക്ലബ് വാർഷികാഘോഷം നാളെ
1489523
Monday, December 23, 2024 6:55 AM IST
കോവളം: വിഴിഞ്ഞം പ്രസ് ക്ലബ് വാർഷികാഘോഷവും ക്രിസ്മസ് ആഘോഷവും നാളെ നടക്കും. രാവിലെ 11ന് കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടികൾ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.
പ്രസ് ക്ലബ് പ്രസിഡന്റ് അയൂബ് ഖാൻ അധ്യക്ഷത വഹിക്കും. എം. വിൻസന്റ് എംഎൽഎ മുഖ്യാതിഥിയാവും.
വിഴിഞ്ഞം തീര സംരക്ഷണ സേന സ്റ്റേഷൻ മേധാവി കമാണ്ടർ ജി.ശ്രീകുമാർ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. റാണി, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.എസ്. ശ്രീകുമാർ, കെ. ചന്ദ്രലേഖ, ഫ്രീഡാസൈമൺ, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ് , കൗൺസിലർമാരായ പി.ബൈജു, സത്യവതി,
മുതിർന്ന മാധ്യമ പ്രവർത്തകൻ രമേഷ് ബാബു. അനിൽ ബാലകൃഷ്ണൻ, ശ്രീപ്രസാദ്, അഡ്വ. എസ്. അജിത്, ഉച്ചക്കട സുരേഷ്, അഡ്വ. രാജ്മോഹൻ , കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.