ക്രിസ്മസ് വിശ്വമാനവികതയുടെ ഉത്സവം: റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്
1489517
Monday, December 23, 2024 6:46 AM IST
തിരുവനന്തപുരം: മതം മാനവികതയെ മറക്കുമ്പോള്‍ അത് മതമല്ലാതായി മാറുന്നുവെന്നു റവ.ഡോ. തോമസ് കുഴിനാപ്പുറത്ത്.
കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഡ്യൂക്കേഷന്‍, നെടുമങ്ങാട് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതം കൈമാറേണ്ടത് സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശമാണ്. അതുതന്നെയാണ് ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. രേണുക സോണി അധ്യക്ഷയായ ചടങ്ങില്‍ മുഹമ്മദ് സഫ്വാന്, ബിന്ദു എസ്. നായര്‍, ഡോ. രശ്മി, ഗോവിന്ദ്, ഫഹ്മിദ ഷെറിന് എന്നിവര്‍ പ്രസംഗിച്ചു. സാന്റാക്ളോസ് എല്ലാവര്ക്കും സമ്മാനങ്ങള്‍ കൈമാറി.