പിംഗ്ളകേശിനിയുടെ കവിയെ കാണാൻ സെന്റ് ജോൺസ് സ്കൂളിലെ കുട്ടികളെത്തി
1489525
Monday, December 23, 2024 6:55 AM IST
തിരുവനന്തപുരം: പിംഗ്ളകേശിനിയുടെ കവിയെ കാണാൻ സെന്റ്. ജോൺസ് സ്കൂളിലെ എഴുത്തുകൂട്ടായ്മയിലെ കുട്ടികൾ എത്തി. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് കെ. ജയകുമാറിന്റെ അവാർഡു പ്രഖ്യാപനം വന്ന സന്തോഷം പങ്കിടാനാണ് അവർ എത്തിയത്.
ജയകുമാറിന്റെ പിംഗ്ളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചത്. വായനയാണ് ലഹരി എന്ന് ജയകുമാർ കുട്ടികളോട് പറഞ്ഞു. നിങ്ങളിൽ ഒരു പർവതമുണ്ടെന്ന പുസ്തകം അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തി.
ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കവികളേയും കലാകാരൻമാരേയും നേരിട്ട് കാണാനായി നടത്തുന്ന ഔട്ട് റീച്ച് പരിപാടിയുടെ ഭാഗമായാണ് എഴുത്തു കൂട്ടായ്മയിലെ അംഗങ്ങൾ കവിയുടെ അടുക്കലേക്ക് എത്തിയതെന്ന് പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ പറഞ്ഞു.
കേന്ദ്ര സാഹിത്യ അവാർഡ് ലഭിച്ച ശേഷം ആദ്യമായി അനുവദിച്ച അഭിമുഖം സെന്റ് ജോൺ സി ലെ കുട്ടികൾക്ക് അയിരുന്നു.
പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിലുമോത്താണ് കുട്ടികൾ ഐഎംജിയിലെ ജയകുമാറിന്റെ ഓഫീസിൽ എത്തിയത്. വൈസ് പ്രിസിപ്പൽ ബിജോ ഗീവർഗീസ്, ജൂബിലി പ്രോഗ്രാം കോർഡിനേറ്റർ ബിന്നി സാഹിതി , ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ജോജി മോൻ കെ.തോമസ്, പ്രിൻസ് രാജ് എന്നിവരും കുട്ടികൾക്ക് ഒപ്പം ഉണ്ടായിരുന്നു.